2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

നമ്മളീ നാട്ടുകാരല്ലേ...

ആണത്തമില്ലായ്മ...ചുരിക്കി ഇങ്ങനെ പറയാം...ഓര്‍ക്കുമ്പോള്‍ ദേഷ്യവും ലജ്ജയും തോന്നുന്നു...
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ദിവസവും പത്രത്തിലും ടി.വി യിലുമായി ധാരാളം കാണുന്ന നമുക്ക് ഇതൊരു പുതുമയുള്ള സംഭവമല്ല...
ബാംഗ്ലൂര്‍ പ്രൊഫഷണല്‍ ജീവിതത്തിലെ ഒഴിവു ദിവസം..ഞായറാഴ്ച..
എനിക്കൊരു ബാഗ്‌ വാങ്ങണം..ഞാന്‍ സംഗതി റൂം മേറ്റ്‌ ഷിബു-വിനോട് പറഞ്ഞു. റിഷാടിനെയും വിപിന്‍-നെയും കൂടെ കൂട്ടി.
രണ്ടു ബൈക്ക്-കളില്‍ ആണ് യാത്ര. ബിഗ്‌ ബസാര്‍-ഇല്‍ പോകാമെന്ന് ഷിബു പറഞ്ഞു. ആയിക്കൊട്ടെന്നു ഞാനും.
ബൈക്ക് പാര്‍ക്ക് ചെയ്യാനായി തൊട്ടടുത്തുള്ള ഫോറം മാള്‍-ന്റെ എതിര്‍വശത്തുള്ള ചെറിയ റോഡില്‍ കയറി പാര്‍ക്ക്‌ ചെയ്തു. ഈ റോഡില്‍ നിന്നും നോക്കിയാല്‍ മെയിന്‍ റോഡ്‌ കാണില്ല..
ശാന്തമായ, പൊതുജനം കുറവുള്ള , എന്നാല്‍ ഫോറം മാള്‍-ന്റെയും ബിഗ്ബസാര്‍-ന്റെയും അടുത്തുള്ള ഒരിടം.
പര്‍ച്ചേസ് കഴിഞ്ഞു (ബാഗ്‌ വാങ്ങിയില്ല ..!!) ഞങ്ങള്‍ തിരിച്ചെത്തി. ഭാവി പരിപാടി തീരുമാനിക്കണം. ഞാന്‍ ഷിബുവിനേം കൂട്ടി മറ്റൊരു കടയില്‍ പോകാന്‍ തീരുമാനിച്ചു.
ജയനഗര്‍-ഇല്‍ എന്റെ കൂട്ടുകാരന് കടയുണ്ട്. അവിടെ പോകാം. റിഷാദ് വരുന്നില്ലെന്ന് പറഞ്ഞു. അപ്പൊ പിന്നെ വിപിന്‍-നും വരന്‍ പറ്റില്ല.
അപ്പോഴാണ് ഈ എഴിതിനിടയാക്കിയ ദാരുണ സംഭവം അരങ്ങേറിയത്.
കുറച്ചു മാറി ഒരു ബൈക്ക് മറ്റൊരു ബൈക്ക്-മയി ഇടിച്ചു വീണു. വീണ ബികെഇല്‍ മൂന്നു പേരുണ്ടായിരുന്നു. മറ്റേ ബൈക്ക് അപ്പൊ തന്നെ പോയി.
ഉടനെ ഞങ്ങളുടെ അടുത്ത് കൂടി നടന്നു പോയ ഒരു സ്ത്രീ (പെണ്‍കുട്ടി എന്ന് പറയുന്നതാവും ഉചിതം) കരഞ്ഞു കൊണ്ട് ഞങ്ങളോട് പറഞ്ഞു. "ഹിറ്റ്‌ ദാറ്റ്‌ ബസ്ടര്‍ദ്സ് ".
ഷിബു പറഞ്ഞു "ഡാ..നമുക്ക് നോക്കാം" . എനിക്ക് ഒന്നും മനസ്സിലായില്ല. ബൈക്ക് വീണു പരിക്കെട്ടയലെ കാണാന്‍ ഞാനും ചെന്നു. പക്ഷെ , എന്ടിനു ഈ സ്ത്രീ അവരെ അടിക്കാന്‍ പറയണം.
എന്ടിനു ഇവള്‍ കരയണം...ഞാന്‍ എല്ലാരോടുമായി ചോദിച്ചു.
സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ഷിബു പറഞ്ഞപ്പോളാണ് വ്യക്താമി മനസ്സിലായത്. കൂട്ടത്തില്‍ ഒരുത്തന്‍ , ബൈക്ക്-ഇല്‍ പോകുന്ന വഴിക്ക് ഇവളുടെ ചന്തിക്ക് കേറി പിടിച്ചു. എന്നീട്ടു രേക്ഷപ്പെടാന്‍
ശ്രമിച്ചു. വെപ്രളതിനിടയില്‍ ആക്സിടന്റ്റ് ആയി.
ഞങ്ങള്‍ എല്ലാരും ഓടിച്ചെന്നു. അവള്‍ കൂടെ വന്നു ദുഷ്ടന്മാരെ അടിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ എന്ത് ചെയ്യണമെന്നു ധാരണ ഇല്ലെങ്കിലും അടുത്ത് ചെന്നു.
പക്ഷെ, വീണു കിടന്ന അവന്മാര്‍ എണീറ്റ്‌ നിന്ന് ഒന്നും സംഭവിക്കാത്ത പോലെ പെരുമാറി. ഞങ്ങള്‍ ഇടപെടുമെന്ന പേടി കൊണ്ടോ എന്തോ..
കൂട്ടത്തിലെ വലിയവന്‍ (കേരിപ്പിടിച്ചവാന്‍ ആണെന്ന് തോന്നുന്നു..) ഞങ്ങളെ നോക്കെ ആക്രോശിച്ചു.."ഹോഗു.." കന്നടയില്‍ വേറൊ എന്ടോക്കെയോ പറഞ്ഞു.
സംഗതി ഇതാണ്..ഇടപെടാതെ വീട്ടില്‍ പോടാ എന്നു...അവള്‍ എന്ടോക്കെയോ അവനോടു തിരിച്ചു പറയുന്നുണ്ട്..അവള്‍ക്കു ചെറുതായി കന്നഡ അറിയാം എന്നു തോന്നുന്നു..
എന്ത് ചെയ്യണം...ബാംഗ്ലൂര്‍-ഇല്‍ നമുക്ക് ഒരു സപ്പോര്‍ട്ട്-ഉം ഇല്ല. ഇവന്മാരെ പിണക്കിയാല്‍ നമ്മള്‍ ആപ്പിലാകും..എതിര്‍ത്ത് നില്‍ക്കാനും പോലീസെ-ഇല്‍ കംപ്ലൈന്‍ ചെയ്യാനുമുള്ള
ധൈര്യം ഇല്ല...ഇവന്മാര്‍ ക്രിമിനല്‍സ് ആണെന്ന് കണ്ടാല്‍ അറിയാം....ഇവള്‍ ആരാണെന്നും അറിയില്ല..
"വേഗം സ്ഥലം കാലിയാക്കാം.." കൂടമായി തീരുമാനിച്ചു...ബൈക്ക് എടുത്തു ഉറക്കെ പറഞ്ഞു..."നമ്പ്യാരെ ...എസ്കേപ്.."
കണ്മുന്നില്‍ ഒരു പാവം സ്ത്രീ ആക്രമിക്കപ്പെട്ടിട്ടും ഞ്നങ്ങള്‍ക്ക് ഇടപെടാനോ എതിര്‍ക്കാനോ സാധിച്ചില്ല....വല്ലാത്തൊരു അനുഭവം തന്നെ...
എങ്കിലും മനസ്സാക്ഷിയെ സമാധാനിപ്പിക്കാന്‍ സ്വയം പറഞ്ഞു "നമ്മള്‍ ഈ നാട്ടുകരല്ലല്ലോ..ആണെങ്കില്‍ നമുക്ക് ഇടപെടാമായിരുന്നു.." എല്ലാരും അത് ശരി വച്ചു.
വഴിയെ പോവുന്ന വയ്യാവേലി എടുത്തു തലയില്‍ വെക്കേണ്ട അവശ്യം ഇല്ല...എന്തിനാ വെറുതെ...
മനസ്സില്‍ ഒരിക്കല്‍ കൂടി ഉറക്കെ പറഞ്ഞു..."നമ്മളീ നാട്ടുകാരല്ലേ..."

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

സത്യാ സന്തനായ ഞാന്‍

ഈ കഴിഞ്ഞ ദിവസം ഒരു മഹാ സംഭവം നടന്നു. എന്റെ സത്യാ സന്ധത ലോകം അറിഞ്ഞു. എല്ലാം ഞാന്‍ വിശദമായി പറയാം...
പതിവ് പോലെ ഒരു തിങ്കളാഴ്ച. ഞാന്‍ വീട്ടില്‍ ആണ്. ഞാന്‍ കഷ്ടപ്പെട്ട് രാവിലെ ആറു മണിക്കു തന്നെ എണീറ്റു . ഓഫീസില്‍ പോണം. ഭയങ്കര മടി. എന്നാലും എന്റെ പണി പോകുമല്ലോ എന്ന് ഭയന്ന് ഓഫീസില്‍ പോകാന്‍ തീരുമാനിച്ചു. വിശ്വ വിക്യതമായ മഹാ നഗരം "calicut" ആണ് എന്റെ ഒഫീസ്. പ്രഭാത കര്‍മങ്ങള്‍ക്കു ശേഷം ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. 7. 30-ന്റെ "ഗുഡ് ഡേ " ബസ്‌ ആണ് ലക്‌ഷ്യം. ഞങ്ങളുടെ സിറ്റി ആയ നാദാപുരത്ത് നിന്നാണ് ബസ്‌. വീട്ടില്‍ നിന്ന് രണ്ടു കിലോമീറെര്‍ പോണം
നാദാപുരതെക്ക്. ഭാഗ്യത്തിന് ഒരു ഓട്ടോറിക്ഷ കിട്ടി. ടൌണ്‍-ഇല് എത്തിയപ്പോള്‍ ബസ്‌ വന്നിട്ടില്ല. 10 മിനുട്ട് കൂടി ഉണ്ട് .
കാത്തിരുന്നു.... ഡയറക്റ്റ് ബസ്‌ ആണ്. "ഗുഡ് ഡേ " -ക്ക് പോയാല്‍ പെട്ടെന്ന് കോഴിക്കോടെ എത്താം.
താമസിയാതെ ആള് വന്നു. വയറു നിറയെ ആളെയും കയറ്റിയാണ് മൂപ്പത്തിയുടെ വരവ്. തിരക്ക് കണ്ടപ്പോള്‍ ഒന്ന് ശന്കിച്ചു. ഈ തിരക്ക് പതിവാണ്. വടകര എത്തുമ്പോള്‍ സീറ്റ് കിട്ടും. അതാണ് എന്റെ "ചാത്തന്മാര്‍" എന്റെ മനസ്സിനോട് പറയുന്നത്. ഞാന്‍ കേറി. ബസ്‌ മുഴുവന്‍ ഒന്ന് കണ്ണോടിച്ചു. പെട്ടെന്ന് ഒഴിയാന്‍ സാദ്യത ഉള്ള ആളെ കണ്ടുപിടിക്കാനാണ് ഈ നിരീക്ഷണം. ഞാന്‍ എന്റെ "സ്ഥലം" കണ്ടുപിടിച്ചു. അടുത്തുള്ള ആളെ ഉന്തി മാറ്റി ഞാന്‍ എന്റെ സ്ഥലത്ത് നിന്നു.
ഞാന്‍ വിഷയത്തിലേക്ക് വരാം.. കണ്ടക്ടര്‍ വന്നു ടിക്കറ്റ്‌ ചോദിച്ചു. ഞാന്‍ ഒരു കോഴിക്കോട് ടിക്കറ്റ്‌ എടുത്തു. 35 രൂപ ആണ് ചാര്‍ജ്. ഞാന്‍ 40 രൂപ കൊടുത്തു. ബാക്കി 5 രൂപ ഇറങ്ങുമ്പോള്‍ തരാം എന്ന് കണ്ടക്ടര്‍. ഞാന്‍ "OK" പറഞ്ഞു.
ബസ്‌ ഞങ്ങളെയും കൊണ്ട് കുതിച്ചു പാഞ്ഞു...സമയം നീങ്ങിക്കൊണ്ടിരുന്നു..
ഇടക്കെപ്പെഴോ എനിക്ക് സീറ്റ് കിട്ടി. എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല.
"അതിരാവിലെ" 6 മണിക്കു എണീറ്റ കാരണം എനിക്ക് നല്ല ഉറക്കം വന്നു. ഞാന്‍ എപ്പെഴോ ഉറക്കത്തിലേക്കു വഴുതി വീണു. "ഗുഡ് നൈറ്റ്‌"...
ഉറക്ക് തെളിഞ്ഞപ്പോള്‍ ബസ്‌ "മാവൂര്‍ റോഡ്‌" സ്റ്റോപ്പില്‍ നില്‍ക്കുന്നു. ഞാന്‍ ചാടി എണീറ്റു. കൊറേ ആളുകള്‍ ഇറങ്ഗാനുണ്ട്. ഭാഗ്യം... ടൈം ഉണ്ട്. അപ്പോളാണ് ബാകി പൈസയുടെ കാര്യം ഓര്മ വന്നത്. നമ്മുടെ കണ്ടക്ടര്‍ സാര്‍ ഡോറിന്റെ അടുത്തുണ്ട്. വീണ്ടും ഭാഗ്യം... ഇറങ്ങുന്നടിന്റെ ഇടയില്‍ ഞാന്‍ ബാകി ചോദിച്ചു. ഞാന്‍ റോഡില്‍ ആണ്. അയാള്‍ കൊറേ പൈസ എടുത്തു എന്നുകയാണ്. ഞാന്‍ കരുതി അയാള്‍ ഞാന്‍ ചോദിച്ചത് കേട്ടില്ല എന്നാണ്. ഞാന്‍ വീണ്ടും ചോദിച്ചു...."ബാക്കി....."
ഇതെല്ലം സംഭാവിക്കുനാട് മരണപ്പചിലിന്റെ ഇടക്കുള്ള ചെറിയ സമയത്താണ്...
"ഗുഡ് ഡേ" ക്ക് തീരെ ടൈം ഇല്ല...ഗുരുവായൂര്‍ വണ്ടി ആണ്.
അയാള്‍ എനിക്ക് ബാക്കി തന്നു. തന്നത് 465 രൂപ. ഞാന്‍ ഞെട്ടി... സത്യം പറഞ്ഞാല്‍ അന്ധാളിച്ചു പോയി ....സ്വപ്നമോ അതോ സത്യമോ....
മനസ്സിലെ പകുതി ഭാരവും ഇറക്കി ബസ്‌ നീങ്ങി തുടങ്ങിയിരുന്നു..
ഒരുനിമിഷം കൊണ്ട് ഞാന്‍ എന്റെ മനോനില വീണ്ടെടുത്തു.
കണ്ടക്ടര്‍ മാമനു പറ്റിയ മണ്ടത്തരം ഞാന്‍ മനസ്സിലാക്കി.
എന്നിലെ "ഹരിശ്ചന്ദ്രന്‍" ഉണര്‍ന്നു. ഞാന്‍ ബസ്‌ഇന് പുറകെ ഓടി. എങ്ങനെയോ അയാളുടെ കയ്യില്‍ പിടിപ്പിച്ചു...ഒരു " thanks" പറയാന്‍ പോലും നില്‍ക്കാതെ ബസും കണ്ടക്ടര്‍ഉം പോയി..
സമയം കിട്ടിക്കാണില്ല....
ഞാനൊന്നു "relax" ചെയ്തു. എന്താണിവിടെ സംഭവിച്ചത്....
എന്തായാലും ഞാന്‍ ഒരു വലിയ കാര്യമാണ് ചെയ്തത്..
എന്റെ സത്യാ സന്ധത കാരണം ഒരാള്‍ക്കു അയാളുടെ പൈസ തിരിച്ചു കിട്ടി.
ഞാന്‍ ഒഫീസ് ലക്ഷ്യമാക്കി നടന്നു. കുറച്ചു നടക്കാനുണ്ട്. മനസ്സ് കൂടുതല്‍ മുറുകി..
ഇതാരോടെങ്കിലും പറയേണ്ടേ... പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ..
ഓഫീസില്‍ എത്തിയപ്പോള്‍ പറയാന്‍ തോന്നിയില്ല. ഒരു കാര്യം ചെയ്യാം.. "google buzz "-ഇല് ഇടാം. അപ്പോള്‍ എന്റെ ഫ്രണ്ട് അറിയുമല്ലോ...ഞാന്‍ പോസ്റ്റ്‌ ചെയ്തു...
ഒരു പണിയുമില്ലാത്ത എന്റെ കൊറേ ഫ്രണ്ട് ഇത് discuss ചെയ്തു....
ഒരുത്തന്‍ പറഞ്ഞു "ഞാന്‍ ഇത് വിശ്വസിക്കില്ല.." മറ്റൊരുത്തന്‍ ചോദിച്ചത് "ഇത് ഇതു സിനിമയിലെ സീന്‍ ആണ്" എന്ന് . എന്തായാലും ഞാന്‍ ഹാപ്പി ആയി. എന്റെ സത്യാ സന്ധത ലോകം അറിഞ്ഞല്ലോ...
നിങ്ങള്‍ വായനക്കാര്‍ ഇതു ഗവേര്‍ന്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തി എനിക്കൊരു "AWARD" തരപ്പെടുത്തി തരണം എന്ന് അബ്യര്‍ത്തിചു കൊണ്ട് നിര്ത്തുന്നു..